നവംബർ 3ന് യുഎഇ പതാക ദിനം; ജനങ്ങളോട് പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

നവംബർ 3 ന് പതാക ദിനം ആഘോഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

“നവംബർ 3ന് യുഎഇ പതാക ദിനം ആഘോഷിക്കും. അന്ന് രാവിലെ 11 മണിക്ക് ഒരേസമയം യുഎഇ പതാക ഉയർത്താൻ ഞങ്ങളുടെ എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. നമ്മുടെ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും മഹത്വത്തിന്റെയും പരമാധികാരത്തിന്റെയും പ്രതീകമായി നമ്മുടെ പതാക ആകാശത്ത് ഉയർന്നുനിൽക്കും.” വൈസ് പ്രസിഡന്റ് പറഞ്ഞു.

സർക്കാർ വകുപ്പുകൾ, സ്വകാര്യ മേഖലാ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവരും പതാക ദിനം ആഘോഷിക്കുന്നതിൽ പങ്കാളികളാകും, അതിൽ സ്വദേശികളും താമസക്കാരും ഒരുമിച്ച് രാജ്യത്തോടുള്ള സ്നേഹം പങ്കിടുന്നു.

Read Previous

എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ

Read Next

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച് കോടതി