പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ അരവിന്ദ് കേജ്‍രിവാളിന് നോട്ടിസ്

ന്യൂഡൽഹി: പരസ്യങ്ങൾക്കായി ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാളിന് നോട്ടിസ്. 10 ദിവസത്തിനകം തുക അടയ്ക്കണമെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്‍റെ നിർദേശം.

സർക്കാർ പരസ്യങ്ങളുടെ പേരിൽ പാർട്ടി പരസ്യം നൽകിയെന്നാണ് കണ്ടെത്തൽ. 2015-2016 കാലയളവിൽ ആം ആദ്മി പാർട്ടി രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.

അതേസമയം, നോട്ടിസിന് പിന്നാലെ എഎപി-ബിജെപി വാക്കേറ്റം ആരംഭിച്ചു. ഏത് പരസ്യത്തിന്‍റെ പേരിലാണ് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത സെക്രട്ടറി ആർ ആലീസ് വാസിന് കത്തയച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഭരണഘടനാ വിരുദ്ധമായി ലഫ്റ്റനന്റ് ഗവർണർ വഴി ഡൽഹി സർക്കാരിനെ നിയന്ത്രണ വിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്നത്തെ നോട്ടിസും ബി.ജെ.പിയുടെ സമ്മർദ്ദത്തിന്‍റെ ഭാഗമാണെന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം.

Read Previous

മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഭീഷണി; നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി

Read Next

ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം; ആളപായമില്ല