പ്രശസ്ത നാടക പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

കോഴിക്കോട്: നാടകപ്രവർത്തകൻ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലായിരുന്നു. മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ, ഒരേ തൂവൽ പക്ഷികൾ, ഗലീലിയോ, പിക്സേലിയ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

Read Previous

മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Read Next

മരം മുറിക്കുന്നതിനിടെ പക്ഷികൾ ചത്ത സംഭവം: 3 പേർ റിമാൻഡിൽ