ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകൻ കലൈ സെൽവനാണ് ഫേസ്ബുക്കിലൂടെ മരണ വാർത്ത അറിയിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ മൃതദേഹം ചെന്നൈ കെ.കെ റോഡിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സിനിമാ രംഗത്തെ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപുരത്ത് ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ സിനിമ മോഹവുമായി ചെന്നൈയിൽ എത്തി. തുടക്കത്തിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവച്ചു.
‘രാജ രാജ താൻ’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഇ. രാമദാസ് സംവിധാനം ചെയ്തു. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി 2 തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ വേഷം ശ്രദ്ധേയമായിരുന്നു.