പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ. പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും തമിഴ്നാട്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു.

കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, തമിഴ്നാട് ലളിതകലാ അക്കാദമി പുരസ്കാരം, കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

Read Previous

വഞ്ചനാകുറ്റ കേസിൽ പ്രതികരണവുമായി ബാബുരാജ്

Read Next

നീന്തലിൽ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍