താര പ്രചാരകരുടെ പട്ടികയിലില്ല; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒഴിഞ്ഞ് തരൂര്‍

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വിട്ടുനിൽക്കുന്നു. കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് തരൂരിന്റെ ഈ നീക്കം.

ഗുജറാത്തിലെ കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗമാണ് തരൂരിനെ പ്രചാരണത്തിന് ക്ഷണിച്ചത്. താൻ പ്രചാരണത്തിന് വരുന്നില്ലെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചതായാണ് വിവരം.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ ഒതുക്കുകയാണെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് കോൺഗ്രസിന്‍റെ നീക്കം.

Read Previous

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസിന് സ്റ്റേ; തുടർനടപടികൾ തടഞ്ഞു

Read Next

രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നം മൂലം; ഇ.പി ജയരാജൻ