ഓണാഘോഷത്തിൽ പങ്കെടുക്കാത്തത് ഭിന്നതകൊണ്ടല്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പാലക്കാട്: സംസ്ഥാന സർക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ടല്ല സർക്കാരിന്റെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാത്തത്. അത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആദിവാസികളുടെ പരിപാടിയായതിനാലാണ് ഇന്ന് അട്ടപ്പാടിയിൽ എത്തിയതെന്ന് ഗവർണർ പറഞ്ഞു.

ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്ര ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അതേസമയം, അട്ടപ്പാടിയിലെത്തിയതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടിയായാണ് ഗവർണറുടെ വിശദീകരണം.

Read Previous

രാഹുലിനെ വിമര്‍ശിച്ച സ്മൃതിക്ക് പുതിയ കണ്ണട വാഗ്‌ദാനം ചെയ്ത് കോണ്‍ഗ്രസ് 

Read Next

സാന്ദ്രാ തോമസ് നിർമാണത്തിലേക്ക്; ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’