നോർത്ത് ചിത്താരി ജമാഅത്ത് അനുശോചിച്ചു

കാഞ്ഞങ്ങാട്: നോർത്ത് ചിത്താരി ഖിള്്ർ ജമാഅത്തിന്റെ ദീർഘ കാല പ്രസിഡണ്ടും വിദ്യാഭ്യാസ  മേഖലയിൽ നോർത്ത് ചിത്താരിക്ക് വലിയ തോതിലുള്ള വളർച്ചയുണ്ടാക്കുന്നതിൽ സ്തുത്യർഹമായി പ്രവർത്തിക്കുകയും ചെയ്ത മെട്രോ മുഹമ്മദ് ഹാജിയുടെ വേർപാടിൽ ജമാഅത്ത് നേതൃത്വത്തിൽ ചേർന്ന യോഗം അനുശോചിച്ചു. ബുധനാഴ്ച രാത്രി മെട്രോ മുഹമ്മദ് ഹാജിയുടെ ജനാസ കബറടക്കിയ ശേഷം നടന്ന അനുശോചന യോഗത്തിൽ ജമാഅത്ത് ജനറൽ സിക്രട്ടറി സി.മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി സി.കെ ആസിഫ് സ്വാഗതം പറഞ്ഞു. സംയുക്ത മുസ്്ലിം ജമാഅത്ത് ജനറൽ സിക്രട്ടറി ബഷീർ വെള്ളിക്കോത്ത് വൈസ് പ്രസിഡണ്ട് ഏ. ഹമീദ് ഹാജി, വൺഫോർ അബ്ദുറഹിമാൻ, സി.ബി കരീം, അബൂബക്കർ തുടങ്ങിയവരും പള്ളി ഖത്തീബ്, അറബിക്ക് കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരും പ്രസംഗിച്ചു. പ്രത്യേക പ്രാർത്ഥനയുമുണ്ടായി.

Read Previous

ജീവകാരുണ്യത്തിന്റെ നീരുറവ നിലച്ചു : കെസെഫ്

Read Next

മലയാള സിനിമയുടെ സ്വന്തം ബോഡിഗാര്‍ഡ് മാറനല്ലൂർ ദാസ് അന്തരിച്ചു