ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്. പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ പരാതി ഒത്തുതീർപ്പാക്കിയെന്നാണ് ഡി.വൈ.എഫ്.ഐയും യുവമോർച്ചയും ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് ക്യാമ്പിലെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. പരാതിയുടെ സത്യസന്ധതയെക്കുറിച്ച് സംസാരിക്കേണ്ടത് പരാതിക്കാരിയാണ്. പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ നിയമസഹായം നൽകും. പെൺകുട്ടിയെ പൊലീസിനെ സമീപിക്കാൻ പിന്തുണ നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കുറ്റക്കാരനാണെങ്കിൽ ആരെയും സംരക്ഷിക്കില്ല. പരാതി പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സംഘടനാ മര്യാദയ്ക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന വിവേകിനെതിരെ നടപടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്കെതിരെ അനുചിതമായ ഭാഷയിലാണ് വിവേക് സംസാരിച്ചത്. അഖിലേന്ത്യാ നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചു. ഇക്കാര്യത്തിൽ സംഘടനാപരമായ നടപടിയും സ്വീകരിച്ചതായി യൂത്ത് കോൺഗ്രസ് അറിയിച്ചു.