ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ദുരിതത്തിൽ കഴിയുന്നത് മലയാളികൾ ഉൾപ്പെടെ 400 ഓളം തൊഴിലാളികൾ. സൗദി തലസ്ഥാനമായ റിയാദിന് സമീപം മക്ക ഹൈവേയിൽ തബ്രക് പട്ടണത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഫാം കമ്പനിയിലാണ് ശമ്പളം മുടങ്ങിയത്. 140 ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ പെടുകയായിരുന്നു.
ശമ്പളം മുടങ്ങിയെങ്കിലും ഫാം അധികൃതർ ഇതുവരെ ഭക്ഷണത്തിനുള്ള സഹായം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കമ്പനി ഭക്ഷണം നൽകുന്നതും നിർത്തിയതോടെയാണ് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായത്. ഇതറിഞ്ഞ് റിയാദിലെ കേളി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
വിവിധ ജില്ലകളിൽ നിന്നായി 57 മലയാളികളാണ് ഇവിടെയുള്ളത്. മലയാളി തൊഴിലാളികൾ കേളിയെ വിവരം അറിയിച്ചതിനെ തുടർന്ന് മുസാഹ്മിയ ഏരിയ ചാരിറ്റബിൾ വിഭാഗം പ്രശ്നത്തിൽ ഇടപെടുകയും അടിയന്തര സഹായമായി ഭക്ഷ്യക്കിറ്റുകൾ എത്തിക്കുകയും ചെയ്തു.