ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കാത്തതിന് കേരള സര്‍വകലാശാലയിലെ വിവരാവകാശവിഭാഗം ചുമതല വഹിച്ചിരുന്ന ജോയന്റ് രജിസ്ട്രാര്‍ പി.രാഘവന് വിവരാവകാശ കമ്മിഷന്‍ 25000 രൂപ പിഴ ചുമത്തി. കേരള സർവകലാശാല സൈക്കോളജി വിഭാഗം മുൻ പ്രസിഡന്‍റായ ഇമ്മാനുവൽ തോമസ് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ്.
2018 മാർച്ചിൽ വിരമിച്ച ഇമ്മാനുവൽ തോമസിനെ കാര്യവട്ടം കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് 2020 ജൂൺ 25ന് സർവകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ കാരണങ്ങൾ ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ വിവരാവകാശ അപേക്ഷ പരിഗണിച്ച അധികൃതർ വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു.
പരാതി അന്വേഷിച്ച അന്നത്തെ അന്നത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ വിന്‍സണ്‍ എം പോൾ സർവകലാശാല അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു.