ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് ജാദവ്. ശിവസേന പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത്യാഗ്രഹത്തിന് പരിമിതികളുണ്ടാകണമെന്നും സഞ്ജയ് ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് ശിവസേനയാണ്. അത് മറക്കരുത്. താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു, അതില്‍ നിന്ന് മാറ്റമുണ്ടാകില്ല” അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും അധികം വിജയം കൈവരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ശിവസേനയാണെന്നും സഞ്ജയ് ജാദവ് വ്യക്തമാക്കി.