കെഎസ്ആർടിസിയിൽ ഓണം ബോണസില്ല; ജൂലൈയിലെ പകുതി ശമ്പളം നൽകും

സർക്കാർ അനുവദിച്ച 50 കോടി ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം ആരംഭിക്കും. ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചിക്കുന്നത്. അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാടാണ് കോടതിയുടേതെന്നും ജീവിക്കാൻ കൂപ്പൺ പോരെന്നും സിഐടിയു വ്യക്തമാക്കി.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതുകൂടാതെ ഓണം ബോണസും അഡ്വാൻസും നൽകണം. സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് നേരത്തെ എടുത്ത ബാങ്ക് ഓവർ ഡ്രാഫ്റ്റ് അടച്ച് 50 കോടി രൂപ കൂടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ ഓണം അഡ്വാൻസിനായി 75 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് അപേക്ഷ കൂടി എസ്ബിഐയിൽ സമർപ്പിച്ചിട്ടുണ്ട്.

വരുമാനം സംബന്ധിച്ച മാനേജ്മെന്‍റിന്‍റെ കണക്കുകളിൽ വിശ്വാസമില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗത്തിൽ തീരുമാനമെടുത്തില്ലെങ്കിൽ വൻ സമരം ആരംഭിക്കുമെന്നും സിഐടിയു അറിയിച്ചു.

K editor

Read Previous

വിമാനത്തിൽ പുകവലിച്ച സംഭവം ; യൂട്യൂബർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Read Next

നിതീഷിന് തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേരും ബിജെപിയിൽ