അവിശ്വാസികളോട് സ്നേഹമില്ല, സർവനാശത്തിന് പ്രാർഥിക്കും: സുരേഷ് ഗോപി

കൊച്ചി: അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി നിൽക്കുന്നവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വാക്കുകൾ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായി. അതേസമയം സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള വിശ്വാസികളെ താൻ സ്നേഹിക്കും. എല്ലാ മതവിശ്വാസികളെയും സ്നേഹിക്കും. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് ചെങ്കൂറ്റതോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി വരുന്നവരോട് ക്ഷമിക്കാനാവില്ല. അത്തരത്തിൽ വരുന്നവരുടെ നാശത്തിനായി ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

സിസിഎൽ; തെലുങ്ക് വാരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി കേരള സ്ട്രൈക്കേഴ്സ്

Read Next

രാജസ്ഥാൻ പോലീസ് റെയ്ഡിനിടെ ഗർഭം അലസി; പരാതിയുമായി കുടുംബം