‘യേഴ് കടൽ യേഴ് മലൈ’ സിനിമയിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി

പേരൻപ്, തരമണി, തങ്ക മീന്‍കൾ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘യേഴ് കടൽ യേഴ് മലൈ’യിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മാനാട് എന്ന തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

നിവിൻ പോളിക്കൊപ്പം തമിഴ് നടൻ സൂരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് നായിക. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. വെട്ടം, ഒപ്പം എന്നിവയുടെ ഡിഒപി ചെയ്ത ഏകാംബ്രമാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – ഉമേഷ് ജെ കുമാർ, എഡിറ്റർ – മാതി വി എസ്, ആക്ഷൻ – സ്റ്റണ്ട് സിൽവ.

Read Previous

സീറ്റ് നല്‍കിയില്ല, വൈദ്യുതി ടവറിന് മുകളിൽ കയറി എഎപി നേതാവിന്റെ പ്രതിഷേധം

Read Next

കത്ത് വിവാദം; മേയറുടെ ഓഫീസിലെ ജീവനക്കാർ മൊഴി നൽകി