നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?

ദില്ലി: ബിഹാറിൽ ബിജെപിയെ വെട്ടിലാക്കി എൻഡിഎ സഖ്യം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാർ എന്ന് റിപ്പോർട്ടുകൾ. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാർട്ടി എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗവും നിതീഷ് ഉടൻ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പട്നയിലാണ് യോഗം ചേരുക.

ആർജെഡി-കോണ്‍ഗ്രസ്-ഇടത് പാർട്ടികളുമായി ചേർന്ന് നിതീഷ് ഉടൻ തന്നെ ബീഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതാദ്യമായല്ല നിതീഷ് മഹാസഖ്യത്തിന്‍റെ ഭാഗമാകുന്നത്. 2015 ലും നിതീഷ് ആർജെഡിയുമായി കൈകോർത്ത് അധികാരത്തിലെത്തിയിരുന്നു.

Read Previous

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു

Read Next

ജില്ലയെ ശുദ്ധമാക്കാൻ പോലീസ് മേധാവി: മയക്കുമരുന്ന് കേസ്സുകളിൽ റെക്കോർഡ്