രാജ്യത്ത് വാഹനത്തിന്റെ മലനീകരണത്തെ അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്തണമെന്ന് നിസാൻ ഇന്ത്യ

മലിനീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പാസഞ്ചർ വാഹനങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കണമെന്ന് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ. വാഹനങ്ങളുടെ എഞ്ചിൻ തരത്തിനും നീളത്തിനും പകരം സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.

പുറന്തള്ളുന്ന മാലിന്യത്തിന്‍റെ അളവിനെ അടിസ്ഥാനമാക്കി രാജ്യത്ത് വ്യത്യസ്ത നികുതി സ്ലാബുകൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  നിലവിൽ, ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവും, നാല് മീറ്ററിൽ താഴെ, നാല് മീറ്ററിൽ കൂടുതൽ, എന്നിങ്ങനെ വാഹനത്തിന്‍റെ അളവുകളും അടിസ്ഥാനമാക്കി സർക്കാരിന് വ്യത്യസ്ത നികുതി ഘടനയാണ് ഉള്ളത്.

വായു മലിനീകരണം തടയുന്നതിനായി ഹൈബ്രിഡ് പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളുള്ള വാഹനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ നിസാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം.

Read Previous

സി.കെ. ശ്രീധരൻ വക്കീൽ സിപിഎം പാളയത്തിൽ

Read Next

നഗരസഭ ഓഫീസിൽ രാത്രി മദ്യപാനം, സെക്യൂരിറ്റി ജീവനക്കാരന് മദ്യമെത്തിച്ചത് ഓട്ടോ ഡ്രൈവർ