ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. വജ്രങ്ങൾ, സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുത്തു.
കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം ഹോങ്കോങ്ങിലാണെന്ന് ഇഡി പ്രസ്താവനയിൽ പറഞ്ഞു. ഹോങ്കോങ്ങിലെ സ്വകാര്യ ലോക്കറുകളിലാണ് സ്വർണ്ണ, വജ്രാഭരണങ്ങളിൽ ചിലത് സൂക്ഷിച്ചിരുന്നത്. ഇവിടെ ബാങ്കുകളിലും നിക്ഷേപമുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ 50 കാരനായ നീരവ് ഇപ്പോൾ യുകെ ജയിലിലാണ്. കഴിഞ്ഞ വർഷം, നാടുകടത്തൽ കരാർ പ്രകാരം ഇന്ത്യയിലേക്ക് കൈമാറാൻ ശ്രമിക്കുന്നതിൽ നിന്ന് യുകെയെ തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് നൽകിയ ഹർജി യുകെ കോടതി തള്ളിയിരുന്നു.