ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഞ്ച് വർഷം നീണ്ട കരിയറിൽ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നിമിഷ സജയൻ. ഇപ്പോഴിതാ നിമിഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറാത്തി ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. മഹേഷ് തിലകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹവാഹവായി എന്നാണ് പേരിട്ടിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ഇതാദ്യമായാണ് നിമിഷ മലയാളത്തിന് പുറത്ത് മറ്റൊരു ഭാഷയിൽ അഭിനയിക്കുന്നത്. മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ തന്റെ ആദ്യ മറാത്തി ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധായകന് തന്നെയാണ്, ഒപ്പം സഹ നിര്‍മ്മാണവും. മഹേഷ് തിലകറും വിജയ് ഷിൻഡെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വർഷ ഉസ്ഗോവന്‍കര്‍, സമീർ ചൌഘുലേ, കിഷോരി ഗോഡ്ബോലെ, സിദ്ധാർത്ഥ് യാദവ്, അതുൽ തോഡങ്കർ, ഗൗരവ് മോറെ, മോഹൻ ജോഷി, സ്മിത ജയ്കർ, സഞ്ജീവനി യാദവ്, പ്രജക്ത ഹനൻഘർ, ഗാർഗി ഫൂലെ, സീമ ഘോഗ്ലെ, പൂജ നായക്, അങ്കിത് മോഹൻ, വിജയ് ആൻഡാൽക്കർ, ബിപിൻ സുർവെ എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.