മതിലിടിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

നീലേശ്വരം: അയൽവാസിയുടെ മതിലിടിഞ്ഞ് ദേഹത്ത് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ചക്ലിയ കോളനിയിലാണ് 12കാരനായ വിദ്യാർത്ഥിയുടെ മേൽ അയൽവാസിയുടെ മതിലിടിഞ്ഞ് വീണത്.  ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. ചായ്യോം ചക്ലിയ കോളനിയിലെ രമേശൻ-ശൈലജ ദമ്പതികളുടെ മകനും, ചായ്യോം ഗവൺമെന്റ് ഹൈസ്കൂളിലെ 5-ാം തരം വിദ്യാർത്ഥിയുമായ റിതിൻ രമേശനാണ് ഇന്നലെ വൈകുന്നേരം മതിലിടിഞ്ഞ് ദേഹത്ത് വീണ് മരിച്ചത്.

മതിലിനടിയിലകപ്പെട്ട കുട്ടിയെ നാട്ടുകാർ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും, വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. സനീഷ്, വിപിൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read Previous

ജയകൃഷ്ണൻ ഭാര്യയെ വിട്ട് ബന്ധുക്കൾക്കൊപ്പം പോയി

Read Next

ഇന്റർനെറ്റ് വിപ്ലവം