പീഡനത്തിനിരയായ വിദ്യാർത്ഥിനിയും 23—കാരനും ഗോവയിൽ ആത്മഹത്യയ്ക്ക് തുനിഞ്ഞു

കാഞ്ഞങ്ങാട് : പീഡനത്തനിരയായ പ്ലസ് ടു സ്ദ്യാർത്ഥിനിയും പ്രതിയായ 23‑കാരനും ഗോവയിൽ ട്രെയിനിന്  മുന്നിൽ ചാടി ആത്മഹത്യയ്ക്ക്  തുനിഞ്ഞു. 

ഗോവ റെയിൽവെ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത പതിനേഴുകാരിയായ  വിദ്യാർത്ഥിനിയും പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാന്റിലുള്ള കൊട്രച്ചാൽ കണിച്ചിറയിലെ വി. അതുലുമാണ് ഗോവയിൽ ആത്മഹത്യയ്ക്ക്  തുനിഞ്ഞത്. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയെ പിന്തുടർന്നെത്തിയ നീലേശ്വരം പോലീസ് തക്കസമയത്ത് ഗോവ റെയിൽവെ സ്റ്റേഷനിലെത്തിയതിനാലാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. തങ്ങൾ റെയിൽ പാളത്തൽ തല വെച്ച് ജീവിതമവസാനിപ്പിക്കാനാണ് റെയിൽവെ സ്റ്റേഷനിലെത്തിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കെയാണ് പെൺകുട്ടിയെയും കൂട്ടി  പ്രതി അതുൽ ഗോവയിലേക്ക് കടന്നത്.  ഒരാഴ്ചയോളം ഗോവയിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിക്കൊപ്പം താമസിച്ച അതുൽ, ഹോട്ടൽ മുറിക്ക് വാടക നൽകുന്നതിനും ചിലവിന് പണം കണ്ടെത്തിയതും പെൺകുട്ടിയുടെ ഒന്നര പവൻ മാല വിൽപ്പന നടത്തിയാണ് സ്വർണ്ണം വിൽപ്പന നടത്തി ലഭിച്ചപണം തീർന്നതിന് ശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പീഡനത്തിനിരിയായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായ ശേഷം വിവാഹം നടത്താനായിരുന്നു പെൺകുട്ടിയുടെയും വരന്റെയും വീട്ടുകാർ തീരുമാനിച്ചിരുന്നത്.  കാണാതായ ദിവസം രാവിലെ പെൺകുട്ടിയെ പ്രതിശ്രുതവരനാണ് നീലേശ്വരത്തെത്തിച്ചത്. 

കൂട്ടുകാരുയുെട വീട്ടിലേക്ക് പോവുകയാണെന്ന് പെൺകുട്ടി പറഞ്ഞുവെങ്കിലും നീലേശ്വരത്ത് കാത്തുനിൽക്കുകയായിരുന്നു അതുൽ പെൺകുട്ടിയെയും കൂട്ടി ഗോവയിലേക്ക് കടക്കുകയാണുണ്ടായത്. പോക്സോ ബലാൽസംഗക്കേസ്സുകളിൽ പ്രതിയായ അതുൽ ഇപ്പോൾ ജയിലിലാണ്.

LatestDaily

Read Previous

മംഗ്ളൂരുവിൽ നിന്നും കവർച്ച ചെയ്ത ബൊലേറോയുമായി പ്രതി ബേക്കലിൽ അറസ്റ്റിൽ

Read Next

റംല കേസ്സ് ഒതുക്കാൻ പോലീസും ഇടനിലക്കാരും