നീലേശ്വരം:അസുഖ ബാധിതനായി മരണപ്പെട്ട സൈനീകന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചാത്തമത്തെ മെട്ടക്ക് രാമൻ്റെയും ജാനകിയുടെയും മകൻ എം.ഷാജിയാണ് 39, മരിച്ചത്.
വിശാഖപട്ടണം സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ ആർമിയിൽ വിശാഖപട്ടണത്തെ മിലിട്ടറി എൻജിനിയറിങ്ങ് സർവീസ് ഡിപാർട്മെൻ്റിൽ നായിബ് സുബേദാർ ആയിരുന്നു 2002 ൽ ആണ് കരസേനയിൽ ചേർന്നത്. ഭാര്യ: ടി.എ.അനുശ്രീ. മക്കൾ: നിഹാൻ ഷാജി, അഗ്നേയ് ഷാജി.സഹോദരൻ: എം.ബാബു.
ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം എട്ടരക്ക് ചാത്തമത്ത് വായനശാലയിൽ പൊതുദർശനത്തെ തുടർന്ന് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.