നീലേശ്വരത്ത് ജ്വല്ലറിയിൽ മോഷണശ്രമം

നീലേശ്വരം: നീലേശ്വരം രാജാ റോഡിലെ കുഞ്ഞിമംഗലം ജ്വല്ലറിയിൽ മോഷണശ്രമം. ഇന്നലെ രാത്രിയാണ് രാജാ റോഡിൽ മേൽപ്പാലത്തിന് സമീപത്തെ ജ്വല്ലറിയിൽ മോഷണശ്രമമുണ്ടായത്. ഗ്യാസ് കട്ടറുപയോഗിച്ച് ഷട്ടറിന്റെ പൂട്ട് മുറിക്കാൻ നടത്തിയ ശ്രമം സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെ രണ്ടംഗസംഘം ഒാടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കൾ  ഉപേക്ഷിച്ച ഗ്യാസ് കട്ടറും അനുബന്ധ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

കാഞ്ഞങ്ങാട്ട് യുവതിയെയും മകളെയും കാണാതായി

Read Next

മുന്നാട് പീപ്പിൾസ് കോളേജിൽ 4. 10 കോടിയുടെ സാമ്പത്തിക തിരിമറി