നീലേശ്വരം പോലീസിൽ കോവിഡ് രോഗികൾ 26

നീലേശ്വരം:  സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ പോയവർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം പോലീസിൽ കോവിഡ് രോഗികൾ 26 ആയി. 13 പോലീസുകാർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന സഹപ്രവർത്തകർ ക്വാറന്റൈനിൽ പോവുകയും പരിശോധനയ്ക്ക് വിധേയരാവുകയുമായിരുന്നു.

പരിശോധനാഫലം പുറത്ത് വന്നതോടെ 13 പോലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 26 പോലീസുകാർക്ക് കോവിഡ് പിടിപെ ട്ടതിനെ തുടർന്ന് മറ്റ് സ്റ്റേഷനുകളിൽ നിന്നും പോലീസുകാരെ ഡ്യൂട്ടിക്കുപയോഗിച്ചാണ് നീലേശ്വരം പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.

Read Previous

കയ്യേറിയ ഭാഗമൊഴിവാക്കി കുളം നിർമ്മാണം

Read Next

വിധുബാലയ്ക്ക് എതിരെ കടുത്ത നടപടികളുണ്ടാവില്