നീലേശ്വരത്ത് നിസ്ക്കാരത്തിന് തിരിച്ചറിയൽ കാർഡ്

നീലേശ്വരം:  ആരോഗ്യ വകുപ്പിന്റെ കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിനായി നീലേശ്വരത്തെ ജമാ-അത്ത് കമ്മിറ്റി ഭാരവാഹികൾ നിയമം കർശനമായി നടപ്പിലാക്കുന്നു.

മഹല്ല് നിവാസികൾക്ക് നിസ്കരിക്കണമെങ്കിൽ പള്ളികമ്മിറ്റി ഭാരവാഹികൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്കൊണ്ടു വരണം.

നീലേശ്വരം തർബിയത്തുൽ ഇസ്ലാം സഭ ജമാഅത്ത് കമ്മിറ്റിയുടെതാണ് ഈമാതൃക തീരുമാനം. മാത്രമല്ല മഹല്ല് നിവാസികൾക്ക് പള്ളിയിൽ പ്രവേശിക്കണമെങ്കിലും തിരിച്ചറിയൽ കാർഡ് വേണം.പുറമെ നിന്നുള്ള ഒരാളെ പോലും പള്ളിയിൽ പ്രവേശിപ്പിക്കില്ല.

ജുമഅ ഒഴികെയുള്ള എല്ലാ നിസ്കാരത്തിനും ബാങ്ക് വിളിക്ക് ശേഷം 10 മിനുട്ടിനുള്ളിൽ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കണം.

വെള്ളി ജുമഅ നിസ്കാത്തിന് ആദ്യം എത്തുന്ന 100 പേർക്ക് മാത്രമേ പ്രവേശനമുള്ളു. നമസ്കാരത്തിന് എത്തുന്നവർ തെർമ്മൽ സ്കാനിംഗിന് വിധേയമാകണം.

മുസല്ല അവരവർ തന്നെ കൊണ്ടു വന്ന് നിസ്കാര ശേഷം തിരിച്ച് വീടുകളിൽ കൊണ്ടു പോകേണ്ടതാണ്.

LatestDaily

Read Previous

പുതിയകോട്ടയിൽ നാളെ ലീഗ് കൺവെൻഷൻ, കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യും

Read Next

സർക്കാർ തീരുമാനം ഉചിതം