ഗ്രേഡ് ഏഎസ്ഐ പ്രിൻസിപ്പൽ എസ്ഐയായി പോലീസ് സേനയിൽ മുറുമുറുപ്പ്

നീലേശ്വരം: സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് തുല്ല്യമായ ഗ്രേഡ് ഏഎസ്ഐ, കൊടക്കാട് രാമചന്ദ്രനെ ചീമേനി പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ആയി നിയമിച്ചതിൽ പോലീസ് സേനയിൽ മുറുമുറുപ്പ്. ജില്ലാ പോലീസ് മേധാവി പി.എസ്. സാബു സ്ഥലം മാറി ആലപ്പുഴയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ജില്ലയൊട്ടുക്കും പോലീസ് സേനയിൽ നടത്തിയ സ്ഥലം മാറ്റപ്പട്ടികയിലാണ് അബദ്ധമാണെന്ന് ഇപ്പോൾ പുറത്തുവന്ന ഗ്രേഡ് ഏഎസ്ഐ, കൊടക്കാട് രാമചന്ദ്രനെ  പ്രിൻസിപ്പൽ എസ്ഐ ആയി നിയമിച്ച നടപടി. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ  കൊടക്കാട്ട് താമസിക്കുന്ന പോലീസുദ്യോഗസ്ഥനെ സ്വന്തം മദർ സ്റ്റേഷനിൽ നിയമിച്ചത് മറ്റൊരു അബദ്ധമാണ്.

240 പോലീസുദ്യോഗസ്ഥരെയാണ് എസ്പി ചുമതല വിട്ടുപോകുന്നതിന് തൊട്ടുമുമ്പ് ജില്ലയിൽ  പരസ്പരം സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റത്തിലാണ് ഗ്രേഡ് എസ്ഐ,  രാമചന്ദ്രനും ചീമേനി പ്രിൻസിപ്പൽ എസ്ഐയുടെ പദവി നേടിയെടുത്തത്. ഗ്രേഡ് ഏഎസ്ഐ ആയ പോലീസുദ്യോഗസ്ഥന് നിലവിലുള്ള സർക്കാർ നിയമമനുസരിച്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം മാത്രമാണ്.

വാഹന പരിശോധന നടത്താനും, സുമോട്ടോ കേസ്സ്  റജിസ്റ്റർ ചെയ്യാൻ പോലും ഗ്രേഡ് ഏഎസ്ഐക്ക്  അധികാരമില്ല. അങ്ങിനെയുള്ള ഒരു ഗ്രേഡ് ഏഎസ്ഐയെയാണ് ചീമേനി പോലീസിൽ പ്രിൻസിപ്പിൽ എസ്ഐയായി നിയമിച്ചത്. ചീമേനി സ്റ്റേഷനിൽ ഐപി, അനിൽകുമാറാണ്. അദ്ദേഹം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയാണ്. പ്രിൻസിപ്പൽ എസ്ഐയുടെ തസ്തിക ഈ സ്റ്റേഷനിൽ ഒഴിഞ്ഞു കിടക്കുകയാണ്. 2000-ത്തിൽ കാസർകോട്ട് സേവനത്തിൽ ഇരുന്നപ്പോൾ രാമചന്ദ്രൻ നടത്തിയ അക്രമ സംഭവങ്ങളിൽ ഇദ്ദേഹം രണ്ട് തവണ വകുപ്പ് തല നടപടി നേരിട്ടിട്ടുണ്ട്.

Read Previous

കാഞ്ഞങ്ങാടിന് നൂറ് മാർക്ക് പി. കെ. സുധാകരൻ

Read Next

വ്യാജ കറൻസിയുമായി മരുന്ന് വാങ്ങാനെത്തി കുടുങ്ങി