സിപിഎം ബ്രാഞ്ച് സിക്രട്ടറിയേയും ഭാര്യയേയും വീട് കയറി ആക്രമിച്ചു

കാഞ്ഞങ്ങാട്: നവദമ്പതികളായ സിപിഎം ബ്രാഞ്ച് സിക്രട്ടറിയേയും ഭാര്യയേയും വീട് കയറി ആക്രമിച്ച സിപിഎം അനുഭാവികളായ 4 പേർക്കെതിരെ കേസെടുത്ത നീലേശ്വരം പോലീസ് ആർടിഒ ഓഫീസിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നീലേശ്വരം കുഞ്ഞിപ്പുളിക്കാൽ സിപിഎം ബ്രാഞ്ച് സിക്രട്ടറി നവനീതിനും 35, ഭാര്യ ധന്യക്കും 19, നേരെയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 10.30 മണിയോടെ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു.

പ്രാദേശികമായുള്ള തർക്കമാണ് മർദ്ദന കാരണം. ധന്യയുടെ പരാതിയിൽ കാഞ്ഞങ്ങാട് ആർടിഒ ഓഫീസിലെ താത്കാലിക ഡ്രൈവർ ഭാർഗ്ഗവനെയാണ് 45, എസ്ഐ, കെ.പി. സതീഷ് ഇന്ന് രാവിലെ അറസ്റ്റ് െചയ്തത്. ഭാർഗവനെ കൂടാതെ വിനയ് പണിക്കർ, അനൂപ്, ഷാജു എന്നിവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഭാർഗ്ഗവനെ ഉച്ചയോടെ ഹോസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Read Previous

മഞ്ചേശ്വരത്ത് കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയാകും ഖമറുദ്ദീനെ മൽസരിപ്പിക്കാൻ അനുയായികൾ

Read Next

വോട്ടർപ്പട്ടികയിലെ ക്രമക്കേട് കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയിലേക്ക്