മദ്യപന്റെ അഴിഞ്ഞാട്ടത്തിൽ ദമ്പതികൾക്ക് മർദ്ദനം

കാഞ്ഞങ്ങാട്: മദ്യപന്റെ ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികൾ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ ഉച്ചയ്ക്ക് ചതുരക്കിണറിലാണ് മദ്യ ലഹരിമൂത്ത യുവാവിന്റെ പരാക്രമത്തിൽ ദമ്പതികൾക്ക് പരിക്കേറ്റത്. ചതുരക്കിണറിലെ മധു 40, ഭാര്യ ബിജിന 30, എന്നിവരെയാണ് അജി എന്ന ബോംബെ അജി വീട്ടിൽക്കയറി മർദ്ദിച്ചത്.

മദ്യ ലഹരിയിലെത്തിയ അജി മധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ ജനാലച്ചില്ലുകളും, വാതിലും, ഫർണിച്ചർ ഉപകരണങ്ങളും അടിച്ചു തകർക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് മധുവിനും, ഭാര്യ ബിജിനയ്ക്കും മർദ്ദനമേറ്റത്.  വസ്തു വിൽപ്പന ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം.

Read Previous

കാഞ്ഞങ്ങാട്ടെ എഞ്ചിനീയർ ബംഗളൂരിൽ കോവിഡ് മൂലം മരിച്ചു കുടുംബത്തിൽ 8 പേർക്കും കോവിഡ്

Read Next

പണമിടപാടിനെച്ചൊല്ലി സംഘട്ടനം: 3 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്