ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ നിലാങ്കര വാർഡിൽ മുസ്്ലീം ലീഗിൽ കലഹം.
ആറങ്ങാടി പ്രദേശത്തിന്റെ ഒരു ഭാഗവും, നിലാങ്കരയും, തെക്ക് നങ്ങച്ചൂർ കോളനിയും ഉൾപ്പെടുന്ന വാർഡ് 18-ൽ കളത്തിലിറങ്ങാൻ വാളും പരിചയുമെടുത്തു നിൽക്കുന്നവർ ആറുപേരാണ്.
യുഡിഎഫിന്റെ കൈകളിലായിരുന്ന ഈ വാർഡ് 2015-ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ മീര ടീച്ചർ പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ഈ വാർഡിൽ സീറ്റുചോദിച്ച് രംഗത്തിറങ്ങിയവരെ അറിയുക:
ടി. റംസാൻ, മുൻ കൗൺസിലർ, എം.കെ. ലത്തീഫ് ( പരേതനായ മുസ്്ലീം ലീഗ് പ്രാദേശിക നേതാവ് കെ.കെ. കുഞ്ഞബ്ദുല്ലയുടെ മകൻ), മുൻ ആറങ്ങാടി മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട് ഇ.കെ. അബ്ദുൾ റഹിമാൻ, കെ.കെ. ഇസ്മായിൽ, മുസ്്ലീം ലീഗ് മുൻ വാർഡ് സിക്രട്ടറി എം. സൈനുദ്ദീൻ റിട്ടയേർഡ് എക്സൈസ് ജീവനക്കാരൻ ടി. അസീസ് എന്നിവരാണ് കളത്തിലിറങ്ങാൻ ഒരുങ്ങിയിട്ടുള്ളത്. ടി. റംസാൻ ബംഗളൂരു പ്ലൈവുഡ് വ്യവസായിയാണെന്ന് ഒരു വിഭാഗം ഇപ്പോൾ തന്നെ ആരോപണ മുന്നയിച്ചുകഴിഞ്ഞു.
മറ്റുള്ളവരിൽ സുസമ്മതൻ എന്ന് പറയാവുന്ന സ്ഥാനാർത്ഥികൾ കുറവാണ്. ഇ. കെ. അബ്ദുറഹിമാന് ലീഗ് സീറ്റു നൽകിയില്ലെങ്കിൽ അദ്ദേഹം റിബലായി വാർഡിലിറങ്ങാനിടയുണ്ട്.
തൊട്ടുമുന്നിലുള്ള പേര് എക്സൈസ് റസാക്കിന്റേതാണ്. ടി. റംസാൻ രണ്ടുതവണ കൗൺസിലർ പദവിയിലിരുന്ന ആളിന് മൂന്നാം തവണയും സീറ്റു നൽകരുതെന്ന ആവശ്യവും ലീഗിൽ ഉയർന്നിട്ടുണ്ട്. 5-ന് വൈകുന്നേരം ചേരുന്ന വാർഡ്തല യുഡിഎഫ് യോഗത്തിൽ ചിത്രം വ്യക്തമാകും.