നിലാങ്കര വാർഡിൽ മുസ് ലീം ലീഗ് സ്ഥാനാർത്ഥിയെ പരാജപ്പെടുത്താൻ ലീഗ് നേതാവ് സിപിഎമ്മിന് വോട്ട് മറിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി, നിലാങ്കര വാർഡ് 18-ൽ മത്സരിച്ച മുസ്്ലീം ലീഗ് സ്ഥാനാർത്ഥി ടി. അസീസിന് ഉറപ്പായും ലഭിക്കേണ്ട വോട്ടുകൾ മുസ്്ലീം ലീഗിന്റെ മണ്ഡലം നേതാവ് സിപിഎം സ്ഥാനാർത്ഥിക്ക് മറിച്ചു. പോളിംഗ് വിശദമായി പരിശോധിച്ച ശേഷം ലീഗ് നേതൃത്വം തന്നെ വോട്ട് മറിച്ചതായി വിലയിരുത്തിയിട്ടുണ്ട്. 12-ാം വാർഡിൽ സ്ഥിര താമസക്കാരനായ അസീസിനെ നിലാങ്കര വാർഡിൽ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ആദ്യമെതിർക്കാൻ മുൻപന്തിയിലുണ്ടായിരുന്ന മണ്ഡലം നേതാവിനെതിരെ ലീഗിൽ പ്രതിഷേധം ശക്തമായി.

മണ്ഡലം നേതാവാണെങ്കിലും, പാർട്ടിയിൽ സജീവമല്ലാത്ത ഇദ്ദേഹത്തിന് നിലാങ്കര വാർഡിൽ മത്സരിക്കാൻ ഏറെ താത്പര്യമുണ്ടായിരുന്നു. പാർട്ടിയോട് നിലാങ്കര വാർഡ് ചോദിച്ചിരുന്നുവെങ്കിലും, മണ്ഡലം നേതാവിന് ലീഗ് നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. പാർട്ടി സീറ്റ് നിഷേധിച്ച വൈരാഗ്യമാണ് എതിർ സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കാൻ കാരണമായത്. സിപിഎമ്മിലെ അലി ആറങ്ങാടിയോട് 39 വോട്ടുകൾക്ക് മാത്രമാണ് അസീസ് പരാജയപ്പെട്ടത്.

മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥിയായിരുന്ന ഇസ്മയിൽ നിലാങ്കര വാർഡിൽ 39 വോട്ടുകൾ പിടിച്ചതും അസീസിന്റെ പരാജയത്തിന് കാരണമായി. കെ.കെ. ഇസ്മയിൽ എത്ര വോട്ട് പിടിച്ചാലും മണ്ഡലം നേതാവ് സിപിഎമ്മിന് വോട്ട് മറിച്ചില്ലായിരുന്നുവെങ്കിൽ, ഉറപ്പായും അസീസ് വിജയിക്കുമായിരുന്നുവെന്നാണ് മുസ്്ലീം ലീഗ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം താൽപ്പര്യത്തിനുവേണ്ടി ലീഗ് ഏറെപ്രതീക്ഷ പുലർത്തിയിരുന്ന വാർഡ് നഷ്ടപ്പെട്ടതിൽ ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായി.

LatestDaily

Read Previous

യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടിന്റെ മൂക്ക് തകർത്ത കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസ്സ്

Read Next

ഐഎൻഎല്ലിന് ഉപാദ്ധ്യക്ഷ പദവി : സാധ്യത മങ്ങുന്നു