പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എൻ ഐ എ

കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ എൻ ഐ എ ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 56 ഓളം സ്ഥലളിൽ പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ നിന്ന് ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യൽ.

തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ജില്ലാ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്ത് സംഘടനക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷവും പ്രസ്ഥാനത്തെ സജ്ജീവമാക്കാനുള്ള ശ്രമങ്ങളെ പറ്റിയും എൻ.ഐ.എ പരിശോധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചി സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ കോടതിയിൽ അപേക്ഷ നൽകും.

Read Previous

പുതു വർഷത്തിൽ സുപ്രീംകോടതി വിധികാത്ത് നിർണായക കേസുകള്‍

Read Next

കശ്മീരിലെ ഭീകരാക്രമണം: ധാംഗ്രിയിൽ ബന്ദിന് ആഹ്വാനം