ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ എൻഐഎ സംഘം ശേഖരിച്ചതായാണ് വിവരം.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ നിലവിൽ എൻ.ഐ.എ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്ന് തമിഴ്നാട് ഡി.ജി.പി. ശൈലേന്ദ്ര ബാബു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസിൽ തമിഴ്നാട് പൊലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, 2019 ൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിന് സമാനമായ ആക്രമണമാണ് കോയമ്പത്തൂരിൽ ആസൂത്രണം ചെയ്തതെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബീന് ഐഎസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.