പടന്ന തെക്കേപ്പുറത്ത് എൻഐഏ റെയ്ഡ്

തൃക്കരിപ്പൂർ : തീവ്രവാദമുണ്ടെന്ന് സംശയിക്കുന്ന  യുവാവിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. പടന്ന തെക്കേപ്പുറം അംഗൺവാടിക്ക് സമീപത്തെ പ്രവാസി യുവാവിന്റെ വീട്ടിലാണ്  ഇന്ന് രാവിലെ 7 മണി മുതൽ 11.30 മണി വരെ എൻഐഏ സംഘം റെയ്ഡ് നടത്തിയത്.

പടന്ന തെക്കേപ്പുറത്തെ മുഹമ്മദിന്റെ മകൻ ഇർഷാദിന്റെ വീട്ടിലാണ് ഇന്ന് രാവിലെ എൻഐഏ ഇൻസ്പെക്ടർ പി. കെ. ഹരീഷിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. നാലരമണിക്കൂറോളം നീണ്ടു നിന്ന പരിശോധനയിൽ വീട്ടിൽ നിന്നും 5 മൊബൈൽ ഫോണുകൾ എൻഐഏ പിടിച്ചെടുത്തു.

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഇർഷാദിനെതിരെ ഡൽഹി പോലീസ് എഫ്ഐആർ റജിസ്റ്റർ  ചെയ്തിട്ടുണ്ട്.

Read Previous

കെ. സുരേന്ദ്രന് സിപിഎം ഹിന്ദുവോട്ട് മറിയും

Read Next

കാഞ്ഞങ്ങാട്ട് 1.67 ലക്ഷത്തിന്റെ വൻ ചൂതാട്ടം പിടികൂടി