സ്വർണ്ണമയച്ച യുഏഇ മലയാളിയെ എൻഐഏ തേടുന്നു

കോഴിക്കോട്ടുകാരനാണെന്നും കാസർകോട്ടുകാരനാണെന്നും വിവരം

കൊച്ചി : സ്വർണ്ണം പിടികൂടിയ നയതന്ത്ര പാഴ്‌സല്‍ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്കയച്ചത് യു.എ.ഇയില്‍നിന്ന്.

മലയാളിയായ െഫെസലാണ്  ഈ സ്വർണ്ണക്കടത്തിന് പിന്നിലെന്ന് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. ഫൈസലിനെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ്  കസ്റ്റംസിന്  ലഭിച്ചിട്ടുള്ളത്.

കൊച്ചി സ്വദേശിയാണെന്നും അതല്ല കോഴിക്കോട്ടുകാരനാണെന്നും കാസർകോട്ടുകാരനാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന സ്വര്‍ണ്ണപാഴ്‌സലിന്റെ ഉറവിടവും അതാര്‍ക്ക് വേണ്ടിയെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കസ്റ്റംസ് തേടിക്കൊണ്ടിരിക്കുന്നത്.

കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിനെ ഒരാഴ്ചത്തെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം.

സ്വര്‍ണ്ണക്കടത്തുകാര്‍ക്കിടയില്‍ തന്നെ പുതുതായി കേള്‍ക്കുന്ന പേരാണ് െഫെസലിന്റേത്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൂന്നു പേരുള്ളതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

ആലുവ സ്വദേശിയായ സലിം എന്നയാളാണ് ഇതില്‍ മുഖ്യൻ. മുമ്പും സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്വർണ്ണം കടത്തുന്നതില്‍ ഫൈസൽനിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഷാഫ്റ്റിന്റെ മോഡലിനുള്ളിലാക്കി 150 കിലോ സ്വർണ്ണം ഒറ്റയടിക്ക് ഫൈസൽ പിടിക്കപ്പെടാതെ കൊണ്ടുവന്നിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

ഫൈസലിന് ദുബായില്‍ സ്വർണ്ണം കടത്തിക്കൊണ്ടുവരാന്‍ വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ നിർമ്മിച്ചു നല്‍കുന്നത് ഞാറക്കല്‍ സ്വദേശിയായ ജോഷി എന്നയാളാണ്.

െഫെസല്‍ സ്വർണ്ണമെത്തിക്കുന്നത് ഈ ശൃംഖലയിലുള്ള മാഹിക്കാരനായ മുഹമ്മദ് ഫയാസിലേക്കാണെന്നാണ് സൂചന.

എന്നാല്‍, മുഹമ്മദ് ഫയാസ് ഇപ്പോള്‍ ദുബായിലാണ്. 2017 ല്‍ നെടുമ്പാശ്ശേരിയില്‍ 20 കിലോ സ്വർണ്ണംപിടിച്ച കേസില്‍ മുഖ്യപ്രതി ഫയാസാണ്. ഫയാസിന് ഹോട്ടല്‍, കാറ്ററിങ് ബിസിനസാണ്.

കോഫെ പോസെ നിയമപ്രകാരം ഒരു വര്‍ഷം ഇയാള്‍ കസ്റ്റംസിന്റെ തടങ്കലിലായിരുന്നു.

ഫയാസ് സ്വർണ്ണം കോഴിക്കോട് സ്വദേശിയായ നബീല്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ക്കാണ് എത്തിച്ചത്. ഫയാസിനും നബീലിനും ഇടതുബന്ധം ശക്തമാണെന്നും വിവരമുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് സംഘം കോണ്‍സുലേറ്റ് വഴി മൂന്നു തവണ സ്വർണ്ണം കടത്തിയിരുന്നുവെന്നാണ് കരുതുന്നത്. നാലാമത്തേതാണ് പിടിക്കപ്പെട്ടത്.

ലോക്ക് ഡൗണ്‍ കാലത്തുതന്നെയാണ് ഒരു മോഡല്‍ യുവതിയെ സ്വര്‍ണ്ണക്കടത്തിനായി പാലക്കാട്ട് നിന്ന് വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് മോഡല്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയുണ്ടായി. പക്ഷേ, ഒരു സിനിമാ നിർമ്മാതാവ് ഇടപെട്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും  പുറത്തുവന്നു.

LatestDaily

Read Previous

സ്വപ്ന 6 തവണ അബുദാബിയിൽ പറന്നിറങ്ങി; ഒപ്പം ശിവശങ്കറും

Read Next

അബുദാബിയിൽ അടച്ചിട്ട മാളുകളിലെ മലയാളികൾക്ക് സുരക്ഷയൊരുക്കി കെഎംസിസി