ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പുതുവർഷാഘോഷത്തിനിടെ നീലേശ്വരത്ത് മൂന്ന് സ്ഥലങ്ങളിൽ കൂട്ടയടി. കുഴപ്പക്കാരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. വട്ടപ്പൊയിൽ, പെരിയങ്ങാനം, ചായ്യോത്തുമാണ് ഇന്നലെ രാത്രി 11 മണിക്കും 12 മണിക്കുമിടയിൽ അടി നടന്നത്. പുതുവർഷാഘോഷത്തിന്റെ മറവിൽ മദ്യപിച്ച് ലഹരിയിലായ സംഘം തമ്മിൽ തല്ലുകയായിരുന്നു. നീലേശ്വരം എസ്ഐ, കെ. പി. സതീഷിന്റെ നേത-ൃത്വത്തിൽ പോലീസെത്തി മൂന്നിടങ്ങളിലും കുഴപ്പമുണ്ടാക്കിയവരെ വിരട്ടിയോടിച്ചു.
തമ്മിൽതല്ലി പരിക്കേറ്റവർ ചികിത്സ തേടി ആശുപത്രിയിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ പോലീസും ജില്ലാ ഭരണകൂടവും പുതുവൽസാരാഘോഷത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. രാത്രി 10 മണിക്ക് മുമ്പെ പുതുവർഷത്തോടനുബന്ധിച്ച് യുവാക്കളും വിവിധ സംഘടനകളും സംഘടിപ്പിക്കാ റുള്ള ആഘോഷ പരിപാടികൾ അവസാനിപ്പിക്കാൻ നിർദ്ദേശമുണ്ടായിരുന്നു.
എല്ലാ കേന്ദ്രങ്ങളിലും പോലീസ് ജാഗ്രത പുലർത്തിയിരുന്നു. കൂക്കുവിളികളുടെയും പടക്കം പൊട്ടിക്കലുൾപ്പടെയുള്ള ശബ്ദ കോലാഹലങ്ങൾ 2021– നെ വരവേൽക്കുമ്പോൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട അടിപിടികളൊഴിച്ചാൽ പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല.