മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത ; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മകന്‍റെ നിയമന വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തന്നെയും തന്‍റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയാണ് എന്ന അടിക്കുറിപ്പോടെ സുരേന്ദ്രൻ തന്നെയാണ് നിയമനടപടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അഭിഭാഷകന്‍ മുഖേന കെ. സുരേന്ദ്രന്‍ നോട്ടീസ് അറിയിച്ചു. 10 ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ചാനലിനെതിരെ മാനനഷ്ടക്കേസിനുള്ള നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സുരേന്ദ്രന്‍റെ മകൻ ഹരികൃഷ്ണൻ കെ.എസിനെ നിയമിച്ചത്. മകനെതിരായ വാർത്തകൾ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും അത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്നും സുരേന്ദ്രന്‍റെ അഭിഭാഷകൻ കത്തിൽ പറയുന്നു.

Read Previous

അതിശക്തമായ മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Read Next

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു