നവവധു കോടതിയിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം പോയി

കാഞ്ഞങ്ങാട്: വീടു വിട്ട നവവധു കോടതിയിൽ ഭാര്യയും മക്കളുമുള്ള കാമുകനൊപ്പം പോയി. കളനാട് അയ്യങ്കോലിലെ നിഷാദിന്റെ ഭാര്യ സൗജാനയാണ് 25, കാമുകൻ റാഷിദിനൊപ്പം പോയത്. ബംഗ്ളൂരുവലായിരുന്ന കമിതാക്കൾ മേൽപ്പറമ്പ പോലീസിൽ ഹാജരാവുകയായിരുന്നു. ഹോസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സൗജാന, റാഷിദിനൊപ്പം പോയത്. യുവാവിന് ഭാര്യയും മക്കളുമുള്ള വിവരം അറിഞ്ഞാണ് യുവതി ഒപ്പം പോയത്.


ഒന്നരമാസം മുമ്പാണ് സൗജാനയുടെ വിവാഹം കഴിഞ്ഞത്. ഉറങ്ങാൻ കിടന്ന യുവതി രാത്രി അടുക്കള വാതിൽ തുറന്ന ശേഷം ഇറങ്ങിയോടി, റാഷിദിന്റെ ഇരുചക്ര വാഹനത്തിൽകയറി സ്ഥലം വിടുകയായിരുന്നു.

Read Previous

അവാർഡ് ഫലിതമാക്കരുത്

Read Next

കാഞ്ഞങ്ങാട് നഗരസഭ; കോൺഗ്രസ്സ് 26 സീറ്റിൽ; മുസ് ലീം ലീഗിന് 16