ലണ്ടനിൽ എമർജൻസി ലാൻഡിങ് നടത്തി ന്യൂയോർക്ക് – ന്യൂഡൽഹി വിമാനം

ലണ്ടൻ: യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള നോൺ സ്റ്റോപ്പ് യാത്രയ്ക്കിടെയാണ് വിമാനം അടിയന്തരമായി ലണ്ടനിൽ ലാൻഡ് ചെയ്തത്.

നോർവീജിയൻ വ്യോമാതിർത്തിയിലായിരുന്ന വിമാനം ഉടൻ തന്നെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയായിരുന്നു. 350 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read Previous

ജെഡിയു വിട്ട് ഉപേന്ദ്ര ഖുശ്വാഹ; പുതിയ പാർട്ടി രൂപീകരിച്ചു

Read Next

എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ല: സുപ്രീംകോടതി