പുതുവത്സരാഘോഷം പുലർച്ചെ ഒന്നു വരെ മാത്രം; മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. റെസ്റ്റോറന്‍റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം പുലർച്ചെ ഒരു മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ഇക്കാര്യം അറിയിച്ചു. റവന്യൂ മന്ത്രി ആർ.അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം. സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അടച്ചിട്ട സ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

K editor

Read Previous

തണുപ്പിൽ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതെങ്ങനെ? കര്‍ഷകരോടിത് ചോദിക്കുന്നില്ലലോ എന്ന് രാഹുൽ

Read Next

ഇ.പി. വിവാദം പുതിയതല്ല, ഇപ്പോൾ ചർച്ചയായതിന് പിന്നിൽ പാർട്ടിക്കുള്ളിലെ  അനൈക്യം