സ്വയം ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാ ചിന്തകളിൽനിന്ന് മുക്തി നേടാമെന്ന് പുതിയ പഠനം

ന്യൂഡല്‍ഹി: സ്വയം ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാ ചിന്തകളിൽ നിന്ന് മുക്തിനേടാൻ കഴിയുമെന്ന് പഠനം. ലോകത്ത് ആത്മഹത്യാ നിരക്കിൽ മുന്നിൽ നിൽക്കുന്നത് യുവാക്കളാണ്. വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം തുടങ്ങിയ സമൂഹം ചെലുത്തുന്ന സമ്മർദ്ദമാണ് 15-നും 25-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതിന് കാരണം.

ഇന്‍റർനാഷണൽ ജേണൽ ഫോർ ഇന്ത്യൻ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വ്യക്തികൾ സ്വയം ക്ഷമിക്കാൻ തയ്യാറായാൽ, അവർക്ക് ഈ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാനും കഴിയും.

മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ സോന വർഗീസ്, തമിഴ്നാട് കേന്ദ്ര സർവകലാശാല അപ്ലൈഡ് സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. മാമ്മൻ ജോസഫ് സി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

K editor

Read Previous

സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് നടൻ കാർത്തി

Read Next

ജീവനക്കാര്‍ക്ക് 1.2 കോടിയുടെ കാറും ബൈക്കും; ദീപാവലി സമ്മാനം നൽകി ജ്വല്ലറി ഉടമ