ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്കൂളുകളിലെ ഉല്ലാസയാത്രകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. രാത്രി 10 നും രാവിലെ 5 നും ഇടയിൽ യാത്ര അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം. സർക്കാർ അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സ്കൂൾ അധികൃതർ പൊലീസിനെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം. ഉല്ലാസയാത്രയ്ക്ക് ഒരു അധ്യാപകനെ കൺവീനറായി ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതുക്കിയ നിർദ്ദേശം ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.