ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷയ്ക്ക് സഞ്ചരിക്കാൻ സൗത്ത് കൊറിയൻ വാഹന കമ്പനിയുടെ ഹുണ്ടായ് ക്രെറ്റ വണ്ടി വാങ്ങി. ശീതീകരണ സംവിധാനമുള്ള ക്രെറ്റ വണ്ടിക്ക് ഓൺറോഡ് 13 ലക്ഷം രൂപ വിലവരും. വി.വി. രമേശൻ ചെയർമാനായ 5 വർഷം മുമ്പ് വാങ്ങിയ മഹീന്ദ്ര സ്കോർപ്പിയോ വണ്ടി നഗരസഭ അസി. എഞ്ചിനീയർക്ക് നൽകാനാണെന്ന രീതിയിലാണ് പുത്തൻ ഹുണ്ടായ് ക്രെറ്റ വണ്ടി ചെയർപേഴ്സണ് സഞ്ചരിക്കാൻ വാങ്ങിയത്.
അസി. എഞ്ചിനീയർക്ക് സഞ്ചരിക്കാൻ മാത്രം കേരളത്തിലെ നഗരസഭകളിൽ ഒരിടത്തും പ്രത്യേക വണ്ടികളില്ല. നഗരസഭ ആവശ്യങ്ങൾക്ക് സഞ്ചരിക്കാൻ മറ്റൊരു വണ്ടി നേരത്തെ നിലവിലുണ്ട്. പുതിയ ക്രെറ്റ വണ്ടിയുടെ നമ്പർ കെ.എൽ.60 – എസ്-7957 ആണ്. സ്കോർപ്പിയോ വണ്ടിയുടെ ഡ്രൈവർ പി.വി. ഷാലുവിനെ പുതിയ ക്രെറ്റ വണ്ടിയുടെ ഡ്രൈവറായി നിയമിച്ചു.
ഹുണ്ടായ് വണ്ടിയുടെ ഡ്രൈവറായി ആദ്യം തീരുമാനിച്ചിരുന്ന ഇ.സി. വൈശാഖിനെ സ്കോർപ്പിയോ വണ്ടിയുടെ ഡ്രൈവറായി നിയമിക്കുകയും, സ്കോർപ്പിയോ നാളിതുവരെ ഓടിച്ചിരുന്ന പി.വി. ഷാലുവിനെ ചെയർപേഴ്സന്റെ പുതിയ ക്രെറ്റ വണ്ടിയുടെ ഡ്രൈവറായി മാറ്റുകയും ചെയ്തിട്ടുണ്ട്.
പി.വി. ഷാലുവിനെ നഗരസഭ വണ്ടിയുടെ ഡ്രൈവറായി നിയമിച്ചത് വി.വി. രമേശൻ ചെയർമാനായ കാലത്താണ്. പുതിയ ക്രെറ്റയുടെ റോഡ് നികുതി മാത്രം 1,36,807 രൂപയാണ്. കെ.എൽ-60-എം- 3847 വാഹനം നിലവിൽ നഗരസഭയ്ക്കുണ്ട്. ഇനി ഈ വണ്ടി ആര് ഓടിക്കുമെന്ന് കണ്ടുതന്നെ അറിയണം. ഇതുവരെ വൈശാഖാണ് ഈ വണ്ടി ഓടിച്ചിരുന്നത്. ഇപ്പോൾ 3 വണ്ടികൾക്ക് രണ്ട് ഡ്രൈവർമാരാണ് നഗരസഭയ്ക്കുള്ളത്.