യുഎഇയിൽ പുതിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിച്ചു; വില കുറയും

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്.

ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോളിന്‍റെ വില ലിറ്ററിന് 3.30 ദിർഹമായിരിക്കും. നവംബറിൽ ഇത് 3.32 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്‍റെ പുതിയ വില ലിറ്ററിന് 3.18 ദിർഹമാണ്. നവംബറിൽ ഇത് 3.20 ദിർഹമായിരുന്നു. ഡിസംബറിൽ ഇ പ്ലസ് പെട്രോളിന്‍റെ വില ലിറ്ററിന് 3.11 ദിർഹമാണ്. കഴിഞ്ഞ മാസം ഇത് 3.13 ദിർഹമായിരുന്നു.

ഡീസലിന്‍റെ പുതിയ വില 3.74 ദിർഹമാണ്. നവംബറിൽ ഇത് 4.01 ദിർഹമായിരുന്നു. 2015 ൽ വില നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഇന്ധന വില ഈ വർഷം ജൂലൈയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡ് മഹാമാരി കാരണം 2020 ൽ ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാർച്ചിലാണ് ഈ നിയന്ത്രണങ്ങൾ നീക്കിയത്.

K editor

Read Previous

വിഴിഞ്ഞം ഹിന്ദു ഐക്യവേദി മാര്‍ച്ച്; കെ പി ശശികല ഉൾപ്പടെയുള്ളവർക്കെതിരെ കേസ്

Read Next

വിജയിയുടെ ‘വാരിസ്’ പൊങ്കലിന്; ചിത്രം ജനുവരി 12ന് എത്തും