കുവൈറ്റിൽ പുതിയ കൊറോണ വകഭേദം; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം. പുതിയ വകഭേദമായ എക്സ്ബിബി കുവൈറ്റിൽ വ്യാപിക്കുകയാണ്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണം ഉണ്ടായി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിലുള്ള നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ മന്ത്രാലയം നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പ്രതിരോധ നടപടികളും മുൻകരുതലുകളും തുടരണമെന്നും വാക്സിൻ ഡോസുകൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ ആരോഗ്യ സ്ഥിതി സുസ്ഥിരമാണെന്നും കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങൾ സാധാരണമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

Read Previous

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

Read Next

പ്രിയദര്‍ശന്റെ നായകനായി ഷെയ്ന്‍ നിഗം; ‘കൊറോണ പേപ്പേഴ്‌സ്’ കൊച്ചിയില്‍ ആരംഭിച്ചു