ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ഉദ്ധവ് താക്കറെയുടെ രാജി ഗവർണർ അംഗീകരിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിൽ ബിജെപി. പുതിയ മുഖ്യമന്ത്രി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. വിമത ശിവസേന എംഎൽഎമാരിൽ 12 പേർക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. വിമതരുടെ നേതാവായ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും. ഇക്കാര്യത്തിൽ അന്തിമ ചർച്ചകൾ നടന്നുവരികയാണ്.
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിലും ഡൽഹിയിലും നടന്ന ചർച്ചകളിൽ ഇത് സംബന്ധിച്ച് ധാരണയായതായി ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. അമിത് ഷായുടെ പിന്തുണയും ഫഡ്നാവിസിനുണ്ട്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടത്താനാണ് ആലോചന. ബി.ജെ.പിക്കൊപ്പം നിൽക്കാൻ സന്നദ്ധത അറിയിച്ച വിമത എം.എൽ.എമാരും സ്വതന്ത്രരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിമതർ ഇപ്പോൾ ഗോവയിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. സർക്കാർ രൂപീകരണത്തെക്കുറിച്ച് ഷിൻഡെ അവരോട് വിശദീകരിച്ചിട്ടുണ്ട്.