‘ദളപതി 67’ന്‍റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സിന്; വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‍ക്ക്

വിജയ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. കമൽഹാസൻ നായകനായി എത്തിയ ‘വിക്രം’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും ഓൺലൈനിൽ വൈറലാകുകയാണ്.  ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ട് വിജയ് ചിത്രത്തിന്‍റെ ഒടിടി അവകാശത്തെ കുറിച്ചാണ്.

‘ദളപതി 67’ന്‍റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഒടിടി സ്ട്രീമിംഗ് അവകാശം 160 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആക്ഷൻ കിംഗ് അർജുനും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ ൽ ഒരു വലിയ താരനിരയുണ്ടാകുമെന്ന് ഉറപ്പാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ വിജയ് നായകനായി എത്തുന്ന ഗ്യാങ്സ്റ്റർ ഡ്രാമയാണ്. ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

Read Previous

തെക്കൻ കേരളത്തിലെ ആദ്യ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കം

Read Next

സൗദിയിൽ 12 മേഖലകളില്‍ കൂടി സ്വദേശിവൽക്കരണം; തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ രാജ്യം