തനിച്ച് താമസിക്കുന്ന സ്ത്രീ കുളിമുറിയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:തനിച്ച് താമസിക്കുന്ന വൃദ്ധ സ്ത്രീയെ വീട്ടിനകത്ത് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ട് എക്സൈസ് ഓഫീസിനടുത്ത് താമസിക്കുന്ന കല്ല്യാണിയെയാണ് 65, ഇന്നലെ സന്ധ്യയ്ക്ക് 7 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസിയാണ് ആദ്യം മൃതദേഹം കണ്ടത്. കുളിമുറിയിൽ മലർന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം.

കോൺക്രീറ്റ് വീടിന്റെ വാതിൽ തുറന്ന് കിടന്നിരുന്നു. കല്ല്യാണിയെ  വൈകീട്ട് 4 മണിവരെ വീട്ടുപരിസരത്ത് അയൽ വാസികൾ കണ്ടിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. വിവരമറിഞ്ഞ് ഹൊസ്ദുർഗ്  എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി  മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

മൃതദേഹത്തിൽ പരിക്കുകളോ, മറ്റ് പിടിവലിയുടെ ലക്ഷണങ്ങളോ ഇൻക്വസ്റ്റ് നടപടിയിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയായാൽ മരണകാരണം വ്യക്തമാവും. അവിവാഹിതയായ കല്ല്യാണി വർഷങ്ങളായി നെല്ലിക്കാട്ടെ വീട്ടിൽ തനിച്ച് താമസിച്ചു വരികയായിരുന്നു.

LatestDaily

Read Previous

അജാനൂർ യുവാവിനെ തട്ടിക്കൊണ്ടു പോയി മടിക്കേരി ലോഡ്ജിൽ പൂട്ടിയിട്ട് മോചന ദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ

Read Next

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പ്; എസ്ഐ റോഡിൽ ചാടി