ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മ്യാന്‍മര്‍: 30 മലയാളികൾ ഉൾപ്പെടെ 300 ഓളം ഇന്ത്യക്കാർ തൊഴിൽ തട്ടിപ്പിനിരയായി തായ്ലൻഡിൽ തടങ്കലിൽ. മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ തായ്ലൻഡിലേക്ക് പോയവരെയാണ് മാഫിയാ സംഘം തട്ടിക്കൊണ്ടുപോയത്. നിര്‍ബന്ധപൂര്‍വം സൈബര്‍ കുറ്റങ്ങള്‍ ചെയ്യിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
ഇത് ചെയ്യാൻ വിസമ്മതിച്ചാൽ വൈദ്യുത ലാത്തി ഉപയോഗിച്ച് തങ്ങളെ ക്രൂരമായി ഉപദ്രവിക്കുമെന്നും അവർ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നാണ് ഡാറ്റാ എൻട്രി ജോലിയുടെ പേരിൽ ഇവരെ റിക്രൂട്ട് ചെയ്തത്. തായ്ലൻഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ റോഡ് മാർഗം മ്യാൻമാറിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മ്യാൻമറിലെ അതിർത്തി ഗ്രാമമായ മ്യാവഡിയിലെ ഒരു ഉൾഗ്രാമത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സ്ഥലമാണിതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മ്യാൻമറിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഇതുവരെ 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള 60 ഓളം പേരും സംഘത്തിലുണ്ട്.