വിവാഹച്ചടങ്ങിൽ നിന്നുള്ള നസ്രിയ-ഫഹദ് ചിത്രങ്ങൾ വൈറൽ

നബീൽ: നൗറിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഫഹദ് ഫാസിൽ നസ്രിയ ജോഡികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുടുംബത്തോടൊപ്പമാണ് ഫഹദ് വിവാഹത്തിൽ പങ്കെടുത്തത്.

ഫഹദിന്‍റെ കൈപിടിച്ച് നടക്കുന്ന നസ്രിയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. 2014 ലാണ് ഇവർ വിവാഹിതരായത്.

Read Previous

മികച്ച ആദ്യദിന കളക്ഷൻ നേടി പാപ്പൻ

Read Next

ആഴ്സനലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡേ​ഗാർഡ്