നയനും വിക്കിയും പുതിയ ബംഗ്ളാവിലേക്ക്

ഹണിമൂൺ ആഘോഷങ്ങൾക്ക് ശേഷം ചെന്നൈയിലേക്ക് മടങ്ങിയ ന​യ​ൻ​താ​ര​യും​ വിഘ്നേഷ് ശിവനും തങ്ങളുടെ പുതിയ ബംഗ്ലാവിലേക്ക് മാറാൻ ഒരുങ്ങുകയാണ്. ചെ​ന്നൈ​ ​പോ​യ്‌​സ് ​ഗാ​ർ​ഡ​നി​ലാ​ണ് ​ന​യ​ൻ​താ​ര​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ന് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി​യ​ ​ബം​ഗ്ളാ​വ്. രജനീകാന്ത് പുതിയ വീടിന്‍റെ അയൽവാസിയാണ്. വീടിന്‍റെ ഇന്‍റീരിയർ ഡിസൈൻ ജോലികൾ പുരോഗമിക്കുകയാണ്. ഇതിനായി വലിയ തുകയാണ് ചെലവഴിക്കുന്നത്. 16,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കൊട്ടാരസമാനമായ വീട് സ്ഥിതി ചെയ്യുന്നത്. 20 കോടി രൂപയാണ് നിർമ്മാണച്ചെലവ്. വീടിനുള്ളിൽ ഒരു തിയേറ്റർ, ഒരു നീന്തൽക്കുളം, ഒരു ജിംനേഷ്യം എന്നിവയുണ്ട്. ബാത്ത്റൂമിന് മാത്രം 1500 ചതുരശ്ര അടി വിസ്തീർണമുണ്ടെന്നാണ് വിവരം. ന​യ​ൻ​താ​രയും വിഘ്നേഷ് ശിവനും ഉടൻ തന്നെ പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലും ചെന്നൈയിലും ന​യ​ൻ​താ​രയ്ക്ക് ബംഗ്ലാവുകളുണ്ട്.

Read Previous

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയമെന്ന് ഒമര്‍ ലുലു

Read Next

രാജ്യത്തെ കോണ്ടം വില്പനയിൽ കനത്ത ഇടിവെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം